
തിരുവനന്തപുരം: സി പി എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. തീരുമാനം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
നിലവില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം വി ഗോവിന്ദന്‍. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവരും.
ചികിത്സക്കായി നാളെ ഉച്ചക്ക് ചെന്നൈയിലേക്ക് പോകാനിരിക്കുകയാണ് കോടിയേരി. നേരത്തെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍,എം എ ബേബി എന്നിവര്‍ കോടിയേരിയെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ചിരുന്നു.