
കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എം വി കവരത്തി യാത്രാക്കപ്പലില്‍ എന്‍ജിന്‍ റൂമിൽ തീപിടിത്തം. കപ്പലിലെ അഗ്‌നിസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തീയണച്ചു. കൊച്ചിയില്‍നിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ ഇന്നലെ രാവിലെ കവരത്തിയിലെത്തി. ഇവിടെനിന്ന് ആന്ത്രോത്തു ദ്വീപിലേക്കു പോകുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.30ന് എന്‍ജിന്‍ റൂമില്‍ തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം. 322 യാത്രക്കാരും ഉദ്യോഗസ്ഥരും കന്റീന്‍ ജീവനക്കാരുമുള്‍പ്പെടെ 85 ക്രൂ അംഗങ്ങളുമാണു കപ്പലിലുള്ളത്. വൈദ്യുതി ബന്ധം മുറിഞ്ഞതോടെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ച കപ്പല്‍ കടലില്‍ ഏറെ നേരം നിയന്ത്രണം വിട്ട് ഒഴുകി നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.