
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ സ്കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് വിലക്കി. ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ചനിലയിലുമായിരുന്നു. ഇതേതുടര്‍ന്നാണ് ബസുകള്‍ വിലക്കിയത്. കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്നിക്കില്‍ എത്തിയ ബസും വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. നിരോധിച്ച ശബ്ദ–വെളിച്ച സംവിധാനങ്ങളും കണ്ടെത്തി.