Spread the love
എം.വി.ഡിയുടെ ക്യാമറകളെല്ലാം റെഡിയാണ്, നിയമം ലംഘിക്കുന്നവർക്കുള്ള പണി സെപ്റ്റംബർ മുതൽ എത്തും

ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവർത്തനം പൂർണതോതിൽ എത്തുമെന്നാണ് വിലയിരുത്തൽ. 225 കോടി മുടക്കി 675 ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനം, അനധികൃത പാർക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ചത്.

സെപ്റ്റംബർ മുതൽ ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം നിയമലംഘനം നടത്തുന്നവർക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകാനാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാൽ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക.അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാൻ പുതിയ ക്യാമറകളിൽ സാധിക്കില്ല. അതിനാൽ നിലവിലെ ട്രാഫിക് ക്യാമറകൾ തുടർന്നും ഉപയോഗിക്കും.

Leave a Reply