Spread the love

സംഗീതസംവിധായകൻ ഗോപി സുന്ദർ ആരുടെ കൂടെ നിന്നാലും ആരോട് സംസാരിച്ചാലും അടുത്ത നിമിഷം ഇരുവർക്കും ഇടയിൽ പ്രണയം എന്ന സ്ഥിരീകരിക്കുന്ന ഒരു പൊതു മനോഭാവമാണ് ഇന്ന് മലയാളികൾക്കുള്ളത്. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം. ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പ്രധാന പണിയും. ഇത്തരത്തിൽ ഗോപി സുന്ദറിനെ മാത്രമല്ല ഗോപിയുടെ പ്രണയ പ്രണയിനി എന്ന തരത്തിൽ സോഷ്യൽ മീഡിയ പ്രചരിപ്പിച്ച് അധിക്ഷേപിച്ച പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ഈ കഴിഞ്ഞ ദിവസം ഗോപി സുന്ദരറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം മോഡൽ ഷിനു പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഗോപിയുടെ ഏറ്റവും പുതിയ പ്രണയനി എന്ന തരത്തിൽ മലയാളികൾ ചർച്ചകൾ അഴിച്ചു വിടുകയായിരുന്നു. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോയതോടെ ഷിനു തന്നെ കാര്യങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

‘ഞാൻ ഒരു ഷൂട്ടിനു വേണ്ടി പോയതായിരുന്നു. അവിടെ വച്ച് ഗോപി സുന്ദർ സാറിനെ കാണുകയും അദ്ദഹത്തിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘‘കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാൾ’’ എന്നർഥം വരുന്ന ഉദ്ധരണിയാണ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ചേർത്തത്. അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ചിത്രത്തിനു താഴെ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്. അവയെല്ലാം ഞാൻ വായിച്ചു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.

ഒരിക്കൽ ഞാൻ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ ഗോപി സർ ആയിരുന്നു വിധികർത്താക്കളിലൊരാളായി എത്തിയിരുന്നത്. ഏതാനും മിനിറ്റുകൾ മാത്രമേ അന്ന് അദ്ദേഹത്തെ കണ്ടിരുന്നുള്ളു. ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്നത് സാധിച്ചില്ല. വിധികർത്താക്കളെല്ലാം പെട്ടെന്നു തന്നെ പോയി. അന്ന് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളോടെയാണ് ഞാൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അത് മറ്റുവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഞങ്ങൾ ഒരുമിച്ചുള്ള ചിത്രത്തിന്റെ പേരിൽ വിമർശനങ്ങൾ തലപൊക്കിയതോടെ സർ എനിക്ക് മേസേജ് അയച്ചിരുന്നു. ഞാൻ ഓകെയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെയെന്നും, ഇതൊന്നും എന്നെ ബാധിക്കില്ലെന്നും ഞാൻ മറുപടി നൽകി. സമൂഹമാധ്യമങ്ങളിലെ അനാവശ്യ ചർച്ചകൾ എന്റെ വീട്ടുകാരും കണ്ടിരുന്നു. ഞാൻ എന്താണെന്ന് അവർക്കു നന്നായി അറിയാം. ഞാൻ തെറ്റായ കാര്യങ്ങളൊന്നും ചെയ്യില്ലെന്ന വിശ്വാസം എന്നേക്കാൾ കൂടുതൽ അവർക്കുണ്ട്’, ഷിനു പ്രേം പറഞ്ഞു.

Leave a Reply