Spread the love

സിനിമയിലൂടെയും സീരിയലിലൂടെയും ചില ട്രെൻഡിങ് റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സൂപരിചിതയാണ് നടി സാധിക വേണുഗോപാൽ. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയാൻ നടി ധൈര്യം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഫോട്ടോകൾ റീച്ച് കൂട്ടാൻ മോശം ക്യാപ്ഷനും തമ്പ് നെയിലും നൽകി പലരും ഉപയോഗിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് സാധിക.

“പല ടൈറ്റിലുകൾ കൊടുത്ത് പേജുകളിൽ എന്റെ ഫോട്ടോ പ്രചരിക്കുന്നത് ഞാൻ കാണാറുണ്ട്”.”അത് മാത്രമല്ല ദുബൈയിലൊക്കെ കുറേ മസാജിംഗ് സെന്‍ററുകളുടെ കവർ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ ചോദിക്കാറുമുണ്ട്. പോയി നോക്കാൻ ഞാനും മറുപടിയായി പറയും. നമ്മൾ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ.”

“അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ‌ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ ഞാൻ ഒരു കാരണമായിയെന്ന് വിശ്വസിക്കും. ഇപ്പോൾ ഞാൻ ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല”, സാധിക പറയുന്നു.

സിനിമയിലൂടെയും സീരിയലിലൂടെയും ചില ട്രെൻഡിങ് റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സൂപരിചിതയാണ് നടി സാധിക വേണുഗോപാൽ. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും നടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

Leave a Reply