Spread the love

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് കൊല്ലം തുളസി. നെഗറ്റീവ് കഥാപാത്രങ്ങളിൽ തന്റെ നടന വിസ്മയങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരെ പിടിച്ചിരുത്തിയ നടൻ. ഇക്കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ താനും ഒരിക്കൽ ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്നും തനിക്ക് കാൻസർ ബാധിച്ച സമയത്ത് നിഷ്കരുണം ഭാര്യയും മകളും തന്നെ തള്ളി കളഞ്ഞ് പോവുകയായിരുന്നുവെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്. ആറ് മാസകാലത്തോളം ​ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നുവെന്നും ഭാര്യ പലതും പറഞ്ഞ് തെറ്റിദ്ധ​രിപ്പിച്ചതുകൊണ്ടാണ് മകളും തന്നെ ഉപേക്ഷിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൊല്ലം തുളസി.

തിമൂന്ന് വർഷം മുമ്പാണ് എനിക്ക് കാൻസർ വന്നത്. കാൻസർ വന്നശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് ഞാൻ പാപ്പരായി. അന്ന് മകൾക്ക് ബാം​ഗ്ലൂരിൽ ജോലിയാണ്. കാൻസർ ബാധിച്ച് ഞാൻ ചികിത്സയിലായിരുന്ന സമയത്താണ് ഭാര്യ എന്നോട് പറയാതെ ഇറങ്ങിപ്പോയത്. ജോലിക്കാരിയോട് മാത്രമെ പോവുകയാണെന്ന് പറഞ്ഞുള്ളു. അവർക്ക് എന്ന സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നിയതുകൊണ്ടാകാം എന്നെ ഉപേക്ഷിച്ച് പോയത് എന്നാൽ തനിക്കുള്ള ആകെ വിഷമം തന്റെ മകളെപ്പോലും തന്നിൽ നിന്നും അകറ്റിയതാണെന്നും കൊല്ലം തുളസി പറയുന്നു.

ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്. ഞാൻ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണ് പിടിയനാണ് എന്നൊക്കെ ആ സ്ത്രീ എന്റെ മകളോട് പറഞ്ഞു. അമ്മ ഇങ്ങനൊക്കെ പറഞ്ഞാൽ മകൾ വിശ്വസിക്കും. പത്ത് മാസം ചുമന്ന് പ്രസവിച്ച കണക്കുണ്ടല്ലോ. ആ പത്ത് മാസത്തിനുശേഷം ബാക്കി എപ്പോഴും ചുമക്കുന്നത് അച്ഛന്മാരാണ്. പക്ഷെ ആ അച്ഛന്മാർക്ക് എങ്ങും പരി​ഗണനയില്ല. മക്കൾ പോലും ഓർക്കാറില്ല. ഞാൻ വിളിച്ചാൽ മോള് ഫോൺ എടുക്കാറില്ല കൊല്ലം തുളസി പറയുന്നു.

Leave a Reply