സ്കോട്ട്ലൻഡ്: ഡംബാര്‍ടണിലെ സ്കോട്ട്ലന്‍ഡിലെ ഓവര്‍ടൗണ്‍ പാലത്തിൽ നായകൾ കയറിയാൽ മരണം ഉറപ്പ്. ഒന്നുകിൽ ഇവ താഴേക്ക് ചാടിച്ചാവും, അല്ലെങ്കിൽ വീണു മരിക്കും. ദ ന്യൂയോര്‍ക്ക് ടൈംസി’ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നായ്ക്കള്‍ പാലത്തില്‍ നിന്ന് വീഴുകയോ ചാടുകയോ ചെയ്ത നിരവധി കേസുകളില്‍ ഒരു പാരാനോര്‍മല്‍ എന്റിറ്റിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് ആണ് ആരോപണം. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അമ്പരപ്പിക്കുന്ന ഈ പാലത്തിന്റെ വിശദീകരിക്കാനാവാത്ത ഈ നിഗൂഢത എന്താണെന്നു അന്വേഷിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
പാലത്തിന് 50 അടി താഴ്ചയുണ്ട്, താഴെ വെള്ളമില്ല, പാറകള്‍ മാത്രമേയുള്ളൂ. 1950 മുതല്‍ ഏകദേശം മുന്നൂറോളം നായകള്‍ ഇങ്ങനെ പാലത്തില്‍ നിന്നും ചാടി മരിച്ചിട്ടുണ്ടാവും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നായ്ക്കള്‍ പാലത്തില്‍ നിന്ന് ചാടി മരിക്കുന്നതിന് മുമ്പ് എന്തോ ബാധിച്ചതുപോലെ പരിഭ്രാന്തരായി പെരുമാറിയിരുന്നു എന്ന് പറയുന്നു. ഇത്തരം ആത്മഹത്യകള്‍ കാരണം ഈ സ്ഥലം അറിയപ്പെടുന്നത് തന്നെ ‘ഡോഗ് സൂയിസൈഡ് ബ്രിഡ്‍ജ്’ എന്നാണ്.