നടിയും ബിജെപി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരിയുടെ ആരോപണം. ഗോവയില്‍ വച്ചാണ് സോണാലിക്ക് ഹൃദയാഘാതം ഉണ്ടായത്. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി ആരോപിച്ചു. ആഗസ്റ്റ് 22 ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലെത്തിയ സോണാലി അന്ന് രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് സൊണാലി വീട്ടിലേക്ക് വിളിച്ച് പരാതി പറഞ്ഞിരുന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ആരോ തന്റെ ഭക്ഷണത്തില്‍ എന്തെങ്കിലും കലക്കിയതായി സൊണാലി സംശയിക്കുന്നതായും അവര്‍ ആരോപിച്ചു.എന്നാല്‍, സംശയാസ്പദമായ ഒന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വിശദീകരിക്കുന്നു.