ബിഗ് ബോസ് സീസൺ ഫൈവിലെ ശ്രദ്ധയായ മത്സരാർത്ഥിയായിരുന്നു ട്രാൻസ്ജെൻഡർ പേഴ്സൺ കൂടിയായ നാദിറ മെഹറിൻ. അഞ്ചാം സീസണിനെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മധുര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു. ബിഗ് ബോസ് പരിപാടിക്ക് ശേഷം മോഡലിങ്ങും അഭിനയവുമായൊക്കെ സൈബർ ഇടങ്ങളിൽ സജീവമായ നാദിറ ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ബേസിൽ ജോസഫ് നായകനായ ചിത്രം മരണമാസിന്റെയും ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ നാദിറയുടെ വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. തന്റെ പങ്കാളിക്ക് കൂടുതൽ സമയം വേണമെന്നും ഏതുസമയവും ഒരു കമ്മിറ്റ്മെന്റിൽ എത്താൻ സാധ്യത ഉണ്ടെന്നും ചിലപ്പോൾ ഇത് ഇല്ലാതാക്കാനും സാധ്യതയുണ്ട് എന്നും നാദിറ പറയുന്നു.
”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം എന്ന അവസ്ഥയാണ്”, എന്നും നാദിറ പറയുന്നു
അതേസമയം, രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. ” പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്”, എന്നും അന്ന് നാദിറ പറഞ്ഞിരുന്നു.