നാദിർഷയുടെ മകളുടെ വിവാഹനിശ്ചയത്തിൽ തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും
നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും. നവംബർ 25ന് ആയിരുന്നു ആഇഷയുടെ വിവാഹ നിശ്ചയം. കാസർകോട്ടെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകൻ ബിലാൽ ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.
ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആഇഷയുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും മീനാക്ഷിയും നമിതയും ആഇഷയുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്തിടെ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി നമിത ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനായി നമിതയെ അണിയിച്ചൊരുക്കിയത് ആഇഷയായിരുന്നു.
നാദിർഷയും ദിലീപും കാവ്യയയും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപും നാദിർഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു.