തന്നെയും നടി മഞ്ജുവാര്യരുടെയും ചേർത്ത് പ്രചരിക്കുന്ന വാർത്തകളിൽ രൂക്ഷ വിമർശനവുമായി നാദിർഷ രംഗത്ത്. ‘ മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാൻ ഫോണിൽ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിച്ചു’ ഇത്തരത്തിൽ നാദിർഷ പറഞ്ഞു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തയിലാണ് നാദിർഷ പ്രതികരിണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മകളുടെ വിവാഹ സമയത്ത് ക്ഷണിക്കാനായി താൻ വിളിച്ചപ്പോൾ മഞ്ജു ഫോൺ കട്ട് ചെയ്തെന്ന തരത്തിലുള്ള വാർത്ത വ്യാജമാണെന്നും താനും മഞ്ജു ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നുമാണ് നാദിർഷ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. വ്യാജവാർത്തയുടെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.
നാദിർഷയുടെ കുറുപ്പിന്റെ പൂർണ്ണരൂപം:
‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്‍റെ നടുവിരൽ നമസ്ക്കാരം’