സംവിധായകനും നടനും ഗായകനുമായ നാദിർഷ തന്റെ അമ്മക്കൊപ്പം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും അതിൽ നടൻ ദിലീപിനെ കുറിച്ചും നാദിർഷയുടെ ബുദ്ധിമുട്ടേറിയ നാളുകളെക്കുറിച്ചും ഉമ്മ പറഞ്ഞതുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്ന കണ്ടന്റ്. ഉറുമ്പ് കൂട്ടി വയ്ക്കുന്നതുപോലെ താൻ മകൻ നാദിർഷക്കായി സൂക്ഷിച്ച പൈസയെ കുറിച്ചും ദിലീപ്,സലിംകുമാർ, ഹരിശ്രീ അശോകൻ എന്നിവർക്ക് തന്റെ വീട്ടിൽ ഉണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്.
‘നാദിർഷ കൊണ്ടുവരുന്ന തുക ഞാൻ കൂട്ടിവയ്ക്കുമായിരുന്നു. അങ്ങനെ കൂട്ടിവച്ച് രണ്ട് ലക്ഷമായപ്പോൾ നാദിർഷാ വീട് വാങ്ങിയ സമയത്ത് കയ്യിൽ കൊടുത്തു. ഇത് എവിടെനിന്നാണെന്നായിരുന്നു ഞെട്ടലോടെയുള്ള അവന്റെ ചോദ്യം. മോൻ പരിപാടിക്ക് പോയിട്ടുവരുമ്പോൾ കൊണ്ടുതന്ന പൈസയാണെന്ന് പറഞ്ഞു. അതുകേട്ട് അവൻ പെട്ടെന്ന് കരഞ്ഞു’വെന്നാണ് ഉമ്മ പറഞ്ഞത്.
അതേസമയം തനിക്ക് അന്ന് വീടിനായി ആകെ ചെലവായത് മൂന്നുലക്ഷം രൂപയായിരുന്നു എന്നും ഇതിൽ 2 ലക്ഷം ഉമ്മ തന്നെ തരികയായിരുന്നു എന്നും നാദിർഷ പറയുന്നു. ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെയായിരുന്നു ആ പണം ഉമ്മ സൂക്ഷിച്ചതെന്നും നാദിർഷ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ അമ്മയ്ക്ക് വളരെയധികം ഇഷ്ടമുള്ള കലാകാരൻ ആയിരുന്നു കലാഭവൻ മണി എന്നും മണിയുടെ പാട്ട് ഏറെ ഇഷ്ടമുള്ള ഉമ്മയ്ക്ക് അദ്ദേഹം പാട്ടുകൾ പാടി കൊടുക്കുമായിരുന്നു എന്നും നാദിർഷ പറയുന്നു. നടൻ ദിലീപ് ഉമ്മയ്ക്ക് മൂത്ത മകനെ പോലെയാണെന്ന് പറഞ്ഞ നാദിർഷ നടന്മാരായ സലിംകുമാർ, അശോകൻ, മാള ഇവരെയൊക്കെ തുടങ്ങിയവരെയും വലിയ കാര്യമായിരുന്നു എന്നും വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു എന്നും പറയുന്നു. മഞ്ജു വാര്യരൊക്കെ വീട്ടിൽ വന്നിട്ടുണ്ടെന്നും നാദിർഷ പറഞ്ഞു.