നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല.ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ.മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും.പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും.
.ഇപ്പോളിതാ തന്നെ ഒരു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ പലർക്കും അംഗീകരിക്കാൻ മടിയുണ്ടെന്നും അമർ അക്ബർ അന്തോണി ചെയ്തപ്പോൾ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താൻ ആണെന്ന് പലർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും തുറന്ന് പറയുകയാണ് നാദിർഷ.
വാക്കുകൾ ഇങ്ങനെ,അമർ അക്ബർ അന്തോണിയിലെ എന്നോ ഞാൻ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാൻ ആണ് ചെയ്തതെന്ന് അറിയുമ്പോൾ ചിലരുടെ നെറ്റി ചുളിയും.അന്നത് ചെയ്യുമ്പോൾ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടർ ആരാണ് എന്നറിയുമ്പോൾ ആ ഗാനം അതേ പോലെ മാറ്റി നിർത്തും എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്.ഓ നാദിർഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ എന്ന മനോഭാവമാണ് പലരിലും.പാരഡി ഗായകൻ എന്ന ബാനർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്റെ ലൈഫിൽ ഒന്നുമാകില്ലായിരുന്നു.മിമിക്രിയും പാരഡിയുമാണ് ഒരു കലാകാരൻ എന്ന നിലയിൽ എന്നെ വളർത്തിയത്