നടൻ നാഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്.നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. അതേസമയം ശോഭിതയുമായുള്ള വിവാഹ വാർത്ത സോഷ്യൽ മീഡിയകളിൽ ചർച്ചയായതോടെ സാമന്തയും നാഗചൈതന്യയും പിരിയാനുള്ള കാരണം ഇതാകുമോ എന്നാണ് പലരും ചോദിക്കുന്നത്.