നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ ആഘോഷങ്ങൾ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ഇന്ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് താര ദമ്പതികളുടെ വിവാഹം നടക്കുക. അക്കിനേനി നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ. 2021-ൽ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ചൈതന്യയുടെ രണ്ടാം വിവാഹമാണ് ശോഭിതയുമായി.
എന്നാൽ ഇപ്പോൾ ശോഭിതയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സഹോദരി സാമന്ത ധൂലിപാല . ‘ ഏറ്റവും സുന്ദരിയായ വിവാഹ പെൺകുട്ടിക്ക് ആശംസകൾ. ‘ലവ് സിസ്റ്റർ’ എന്നാണ് ശോഭിതയുടേ സഹോദരി സാമന്ത ധുലിപാല കുറിച്ചത് . ഒപ്പം ഫോട്ടോയും പങ്ക് വച്ചു. ആചാരപരമായാണ് ശോഭിതയുടെ വിവാഹം.
ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ച് ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇവരുടെ വിവാഹ ആൽബം ഷൂട്ട് ചെയ്യാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർ തന്നെ ഇത് നിഷേധിച്ചു.