നാഗാലാൻഡിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷം. നിരോധനാഞ്ജന പ്രഖ്യാപിച്ചു. സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെമരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മോണിലെ പലയിടങ്ങളിലും മെഴുകുതിരി പ്രതിഷേധം നടന്നു. ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. നാഗാലാൻഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിന് എത്തും. നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.