മകൾക്ക് പേരിട്ടു; ചിത്രങ്ങൾ പങ്കുവച്ച് നടൻ സിജു വിത്സൺ
കുടുംബവിശേഷങ്ങൾ ആരാധകരുമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട് യുവതാരം സിജു വിത്സൺ.
കേരളീയ വേഷത്തിലെത്തിയ സിജുവിന്‍റെയും കുടുംബത്തിന്‍റെയും ഫോട്ടോകൾ ആരാധകർ ഏറ്റെടു്തതു കഴിഞ്ഞു.
മകളുടെ പേരിടൽ ചടങ്ങിന്‍റോ ഫോട്ടോകളാണ് താരം പങ്കു വച്ചത്.
വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് സിജുവിനും ശ്രുതിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സൈക്ലോണിൽ
മുംബൈയിൽ കോരിച്ചൊരിയുന്ന മഴയിൽ കുഞ്ഞ് ജനിച്ച വിവരം സിജു തന്നെയാണ് അറിയിച്ചത്. വലിയ അർത്ഥമുള്ള
ഒരു പേരാണ് സിജു മകൾക്ക് നൽകിയത്. മെഹർ എന്നാണ് കുഞ്ഞിന് പേരിട്ടത്. ദൈവത്തിന്‍റെ അനുഗ്രഹം എന്നാണ്
പേരിനർത്ഥം. കുഞ്ഞിനും കുടുംബത്തിനും നിരവധി പേരാണ് ആശംകളുമായി എത്തിയത്.
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് സിജു ഇപ്പോൾ അഭിനയിച്ചു
കൊണ്ടിരിക്കുന്നത്. ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നായക കഥാപാത്രമാണ് സിജു. മികച്ച ചിത്രത്തിനുള്ള
സംസ്ഥാന പുരസ്കാരം നേടിയ വാസന്തിയുടെ നിർമാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും
സിജു എത്തിയിരുന്നു. പ്രേമം, നേരം, ഹാപ്പി വെഡ്ഡിങ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഇടവേള,
ആദി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് സിജു വിത്സൺ