തിരുവനന്തപുരം: നടി നമിത കിണറ്റിൽ വീണു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി കിണറ്റിൽ വീണ നടിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആകാക്ഷയിലാണ് സിനിമാ പ്രേമികൾ. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ബൗ വൗ എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
കിണറ്റിന് സമീപത്ത് വെച്ച് ഫോൺ ചെയ്തു കൊണ്ടിരിക്കെ കയ്യിലിരുന്ന മൊബൈൽ വഴുതി താഴേക്ക് വീണപ്പോൾ ഇത് എത്തിപ്പിടിക്കാൻ ശ്രമിക്കവേയായിരുന്നു നമിത 35 അടി താഴ്ച്ചയുടെ കിണറ്റിലേക്ക് വീണത്. കണ്ടു നിന്നവരെല്ലാം ഒരു നമിഷം ഭയന്നെങ്കിലും സംവിധായകർ കട്ട് പറഞ്ഞപ്പോഴാണ് സംഭവം എന്താണെന്ന് എല്ലാവരും മനസിലാക്കിയത്. സിനിമയുടെ ഷൂട്ടിംഗായിരുന്നു അത്. നമിത കിണറ്റിൽ വീഴുന്ന രംഗമാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
നമിത ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ബൗ വൗ. മലയാളം, തമിഴ്, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ആർ എൽ രവിയും മാത്യു സക്കറിയുമാണ്.