.കൊച്ചി : മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൺ റോയിയെയാണ് (22) കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ജൂലൈ 26നാണ് മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി നമിത അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നമിതയ്ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർഥിനിക്കും പരുക്കേറ്റിരുന്നു.
നമിതയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസനെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.