നന്ദികേശൻ
ഒരിക്കൽ പാർവ്വതീ ദേവിക്ക് തന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടു ഇതിനാൽ ഭഗവാൻ ശിവന് വളരെ ദു:ഖമുണ്ടായി ഭഗവാൻ ശിവൻ പാർവ്വതീ ദേവിയേയും കൂട്ടി മന:ശാന്തിക്കായുള്ള പ്രാർത്ഥനയിൽ മുഴുകി നന്ദികേശ്വരനും സ്വയം പ്രാർത്ഥനയിൽ പങ്കുകൊണ്ടു ശിവക്ഷേത്രത്തിൽ കാണുന്ന രുപത്തിലാണ് നന്തികേശ്വരൻ ധ്യാനത്തിനിരുന്നത് ഈ സമയം ജലന്ധരൻ എന്ന അസുരൻ ധ്യാനത്തിലിരുന്ന പാർവ്വതീദേവിയെ തട്ടിക്കൊണ്ടു പോയി ഭഗവാൻ ശിവൻ ധ്യാനത്തിലായതിനാൽ ഇതൊന്നും അറിഞ്ഞതേയില്ല ഈ സംഭവം ഭഗവാനെ എങ്ങിനെ അറിയിക്കുമെന്നോർത്ത് ദേവന്മാർക്ക് ആധിയായി അവസാനം വിവരം ഗണപതിയെ ധരിപ്പിച്ചു ശിവഭഗവാനെ ധ്യാനത്തിൽ നിന്നും ഉണർത്താൻ ഗണപതിക്കുമായില്ല ഗണപതിയുടെ മനസ്സിൽ ഒരാശയം തോന്നി നന്തികേശ്വരനെ നോക്കി പറയാനുള്ളത് നന്തികേശ്വരന്റെ ചെവിയിൽ പറഞ്ഞു നന്തികേശ്വരൻ താൻ കേട്ടതെല്ലാം ശിവഭഗവാനെ അറിയിച്ചു അത് കേട്ട് തപസ്സിൽ നിന്നും ശിവഭഗവാൻ ഉണർന്നു പാർവ്വതീദേവിയെ വീണ്ടെടുത്തു. അന്നു മുതൽ തുടങ്ങിയതാണ് ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്നത് നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുന്നു എന്നുമാണ് ഭക്തരുടെ വിശ്വാസം……….