നന്ദു മഹാദേവ യാത്രയായി..
ക്യാൻസറിനോട് പൊരുതി അനേകായിരം പേർക്ക് കരുത്ത് പകർന്ന നന്ദു മരണത്തിനുകീഴടങ്ങി. ജീവിതത്തിലെ ഒരു ഘട്ടത്തിലും തോട്ടുപോകരുതെന്ന് ഓരോ നിമിഷവും നമ്മോട് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു നന്ദു. കോഴിക്കോട് എം വി ആർ ക്യാൻസർ സെൻ്ററിൽ ഇന്ന് പുലർച്ചേ 3.30 ന് ആയിരുന്നു നന്ദുവിൻ്റെ അന്ത്യം. തിരുവന്തപുരം സ്വദേശിയായ നന്ദു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ കൂടി ആയിരുന്നു നന്ദു. അവസാന കാലത്ത് നന്ദുവിൻ്റെ ശ്വാസകോശത്തെ ആയിരുന്നു ക്യാൻസർ പിടിമുറുക്കിയത്. നന്ദുവിൻ്റെ ജീവിതത്തിലെ ഓരോ ഘട്ടവും നന്ദു സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവേക്കാറുണ്ട്.തൻ്റെ ജീവിതത്തിലൂടെ ഒരുപാട് പേർക്ക് ആത്മവിശ്വാസവും കരുത്തും നന്ദു നൽകിയിരുന്നു. കൂടാതെ മറ്റുള്ളവരെ സഹായിക്കാനും നന്ദു മുന്നിട്ടിറങ്ങിയിരുന്നു.