കൊച്ചിയുടെ പുറംകടലിൽ നിന്ന് പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാകിസ്ഥാൻ. മത്സ്യ ബന്ധന ട്രോളറിൽ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലിൽ വെച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്‍റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻ സി ബി അറിയിച്ചു.രാജ്യാന്തര മാർക്കറ്റിൽ 1200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പാകിസ്ഥാനിൽ നിന്നാണ് പുറപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും കേന്ദ്രമാക്കിയുളള ലഹരി കടത്തിന് ചുക്കാൻ പിടിക്കുന്ന ഹാജി അലി നെറ്റ് വർക് തന്നെയായിരുന്നു പിന്നിൽ. ഇന്ത്യയുടെ പുറം കടലിൽ വെച്ച് ശ്രീലങ്കയിൽ നിന്നുളള ലഹരികടുത്ത് സംഘത്തിന് ഇത് കൈമാറാൻ കാത്ത് നിൽക്കുമ്പോഴാണ് ഇവര്‍ നേവിയുടെ പിടിയിലാകുന്നത്.