Spread the love
നരേന്ദ്രമോദി- ജോ ബൈഡന്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച്ച ഇന്ന്. റഷ്യ യുക്രെയ്ന്‍ യുദ്ധം, കോവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. നാളെ തുടങ്ങുന്ന ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച. ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക, ഇരു സര്‍ക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുക്രൈന്‍ -റഷ്യ ആക്രമണങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും നിര്‍ണായത നിലപാട് സ്വീകരിക്കും എന്നും വിവരമുണ്ട്. കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തല്‍, അന്താരാഷ്ട്ര നിയമങ്ങളില്‍ തടസ്സങ്ങള്‍ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തില്‍ മുഖ്യ ചര്‍ച്ചയാകും.

Leave a Reply