Spread the love
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉത്‌ഘാടനം ചെയ്‌ത്‌ മോഡി.

ന്യൂ ഡൽഹി: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യ വ്യാപകമായി ആരംഭിച്ചു. രാജ്യത്തെമ്പാടുമുള്ള ആശുപത്രികളുമായി രോഗികളെ ബന്ധിപ്പിക്കുന്ന വ്യാപക ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം കൊണ്ടുവരുന്നതാണ് ഇതിന്റെ ഉദ്ദേശ്യം. യുണിക് ഐഡിയില്‍ രോഗിയുടെ എല്ലാ വിവരങ്ങളും സൂക്ക്ഷിക്കും. ഓരോ പൗരന്റെയും ആരോഗ്യ ഐഡി അവരുടെ ആരോഗ്യ അക്കൗണ്ടായി ഉപയോഗിക്കും.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയുടെ മൂന്നാം വാർഷികത്തിലാണ് രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലായി നടപ്പാക്കിയിരുന്നു.
2020 ആഗസ്റ്റ് 15 നാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നരേന്ദ്ര മോദി പ്രഘ്യപിച്ചതു. ഈ ഹെല്‍ത്ത് അക്കൗണ്ടില്‍ വ്യക്തിഗത ആരോഗ്യ രേഖകള്‍ ബന്ധിപ്പിച്ച് ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കാണാവുന്നതാണ്. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം ഇതുവഴി നേടാനാകും എന്ന് മോഡി പറഞ്ഞു.

Leave a Reply