Spread the love
തിരഞ്ഞെടുപ്പിന് മോദിയുടെ ‘ഗതിശക്തി’

ന്യൂഡല്‍ഹി ∙ അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യമിടുന്ന കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർപ്ലാൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 13ന് അവതരിപ്പിക്കും.

16 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള ട്രെയിനുകൾ, 2 ലക്ഷം കിലോമീറ്റര്‍ ദേശീയ പാതകളുടെ ദേശീയ പാതകളുടെ ശൃംഖല, 220 വിമാനത്താവളങ്ങൾ, എയർ സ്ട്രിപ്പുകൾ, ഗ്യാസ് പൈപ്പ്‍ലൈൻ ശൃംഖല ഇരട്ടിയാക്കി 35,000 കിലോമീറ്റർ ആക്കുക, പ്രതിരോധ മേഖലയിൽ 1.7 ലക്ഷം കോടിയുടെ വിറ്റുവരവ്, 11 വ്യാവസായിക ഇടനാഴികൾ, വ്യവസായത്തിന് 25,000 ഏക്കർ സ്ഥലം, 109 ഫാർമ ക്ലസ്റ്റർ, 38 ഇലക്ട്രോണിക്സ് നിർമാണ ക്ലസ്റ്റർ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 2025 വരെയുള്ള കണക്ടിവിറ്റി പദ്ധതികൾക്കായി കേന്ദ്രസർക്കാരിന്റെ 16 വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പിഎം ഗതിശക്തി– ദേശീയ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്.

Leave a Reply