Spread the love

വാഷിംഗ്ടൺ: ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആ‌‌ർട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തത്. ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവിയാത്രകളിലും ഈ സംഘത്തിലെ അംഗങ്ങൾ പങ്കാളികളാകും. ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന പുതിയ സംഘത്തിൽ ഇന്ത്യൻ വംശജനായ അനിൽ മേനോനും തെരഞ്ഞടുക്കപ്പെട്ടവരിലുണ്ട്.

നികോൾ അയേ‍‌ർസ്, മാ‌ർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബ‌‌ർനഹാം, ലൂക് ഡെലാനി, ആൻ‍ഡ്രേ ഡ​ഗ്ലസ്, ജാക്ക് ​ഹാത്ത്‍വേ, ക്രിസ്റ്റിഫ‌ർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് സംഘാങ്ങൾ. 12,000ത്തിൽ അധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.പുതിയ ബഹിരാകാശയാത്രികർക്കുള്ള രണ്ട് വര്‍ഷത്തെ പ്രാരംഭ പരിശീലനം 2022 ജനുവരിയില്‍ ആരംഭിക്കും. പരിശീലനത്തിന് ശേഷം സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കും.

നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണാണ് 2021 ബഹിരാകാശയാത്രിക ബാച്ചിലെ അംഗങ്ങളെ പരിചയപ്പെടുത്തി. നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ പുതിയ ബാച്ചായിരുന്നു ഇത്, ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിന് സമീപമുള്ള എല്ലിംഗ്ടണ്‍ ഫീല്‍ഡില്‍ നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് അനില്‍ മേനോന്‍ ഉള്‍പ്പെട്ട പുതിയ ബാച്ച് അംഗങ്ങളെ വെളിപ്പെടുത്തിയത്.

Leave a Reply