Spread the love
കുത്തിവെപ്പിനേക്കാള്‍ ഉത്തമം നേസല്‍ വാക്‌സിന്‍; സൗമ്യ സ്വാമിനാഥന്‍

ജനീവ: കുത്തിവെപ്പില്ലാതെ കോവിഡ് വാക്‌സിന്റെ നാസല്‍ സ്‌പ്രേകളും ഓറല്‍ പതിപ്പുകളുടെ(വായിലൂടെ മരുന്ന് നല്‍കുക) ഉല്‍പാദനത്തിനുമായി താന്‍ കാത്തിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഉന്നത ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന്‍. രണ്ടാം ഘട്ട വാക്‌സിന് വികസിപ്പിക്കുന്നതിനായി ഇപ്പോഴും പരീക്ഷണം നടക്കുന്നുണ്ടെന്നും അവയില്‍ ചിലത് വളരെ സുരക്ഷിതവും ഫലപ്രദവുമാണെന്നും അവര്‍ പറഞ്ഞു. കുത്തിവെപ്പിനേക്കാള്‍ ഏറ്റവും ഗുണകരമാകുക ഓറല്‍ വാക്‌സിനോ ഇന്‍ഡ്രോ നാസല്‍ വാക്‌സിേേനാ ആയിരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. വാക്‌സിനുകള്‍ സ്വീകരിക്കുക വഴി 90 ശതമാനം രോഗത്തില്‍ നിന്നും സംരക്ഷമം നല്‍കുന്നുണ്ടെന്നും എന്നാൽ 100 ശതമാനം സംരക്ഷണം നല്‍കുമെന്ന് ആരും അവകാശപ്പെടില്ലെന്നും സൗമ്യ സത്യനാഥന്‍ പറഞ്ഞു.

Leave a Reply