Spread the love
നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും.

വാഷിങ്ടൺ: 450 കോടി കൊല്ലങ്ങൾക്കുമുമ്പ് ഉള്ള സൗരയൂഥ പിറവിതേടി ലൂസി പുറപ്പെടുന്നു. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണം ചെയ്‌തുകൊണ്ടിരിക്കുന്ന ട്രോജൻ എന്ന ചിന്നഗ്രഹങ്ങളിലാണ് ലൂസി പഠനം നടത്തുക. സൗരയൂഥത്തിനോളം തന്നെ പ്രായമുള്ളവയാണ് ട്രോജനുകൾ. 7000-ത്തിലേറെ ആണ് ട്രോജൻ ചിന്നഗ്രഹങ്ങൾ. ഇവയെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യം ആണ് ലൂസിയുടേത്.

ഒക്ടോബർ 16-ന് ഫ്ളോറിഡയിലെ കേപ് കനവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് ലൂസി പുറപ്പെടും. അറ്റ്‌ലസ് വി റോക്കറ്റിൽ ആണ് വിക്ഷേപണം. എട്ട് ചിന്നഗ്രഹങ്ങൾക്കുസമീപം 400 കിലോമീറ്റർ പരിധിയിൽ ലൂസി സഞ്ചരിക്കും.12 കൊല്ലം ആണ് ദൗത്യ കാലം . ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് ഇതാദ്യമായാണ്.

അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ആണ് അറ്റ്‌ലസ് വി റോക്കറ്റ് നിർമ്മിച്ചത്. സൂര്യനിൽനിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പേടകം ആണ് ഇതു. 98.1 കോടി ഡോളർ ആണ് പദ്ധതി ചെലവ്.

Leave a Reply