കൊച്ചിയില്‍ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി.
തൃപ്പൂണിത്തുറ ഇരുമ്പനത്താണ് മാലിന്യകൂമ്പാരത്തില്‍ ദേശീയപതാകയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പമാണ് ദേശീയ പതാകയും കാണപ്പെട്ടത്. വെങ്ങോല സ്വദേശി ഷമീര്‍ ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജര്‍
മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി ദേശീയ പതാക എടുത്തുമാറ്റിയിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.