ദേശീയ ആരോഗ്യ സർവേ കേരളം ഒന്നാമത്
നീതി അയോഗ് പുറത്തു വിട്ട ആരോഗ്യ സൂചിക റിപ്പോർട്ട് പ്രകാരം തുടർച്ചയായ നാലാം തവണയും കേരളം ഒന്നാമത്.തമിഴ്നാട്, തെലുങ്കനാ രണ്ടും മൂന്നും സ്ഥാനത്ത്.ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ.ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സർവേ നടത്തിയത്.ആരോഗ്യപരിപാലന പദ്ധതികളുടെ പ്രയോജനം, നടത്തിപ്പ്, വിവരശേഖരം എന്നീ വിഭാഗങ്ങളിലായി 100 മാർക്കിൻ്റെ 43 സൂചികകളാണ് സർവേയിൽ പരിഗണിച്ചത്. ഇതിൽ 19 സൂചികകളിൽ മാത്രമാണ് കേരളം മുൻ വർഷങ്ങളെക്കാൾ നില മെച്ചപ്പെടുത്തിയത്.2017 ലാണ് നീതി ആയോഗ് ആരോഗ്യ സർവേ തുടങ്ങിയത്. ഇന്നലെ പുറത്തുവിട്ട സർവേ 2019-20 റഫറൻസ് വർഷമായി പരിഗണിച്ചതിനാൽ കോവിഡിൻ്റെ വരവിനു ശേഷമുള്ള സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.