Spread the love
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലിനും സോണിയയ്ക്കും ഇഡി നോട്ടിസ്

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും എംപി രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ്. 2011-12 ലെ നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ്.സോണിയയും രാഹുലും അടുത്ത അനുയായികളും ചേർന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാണ് കേസ്. രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ എട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ്. കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Leave a Reply