രാജ്യത്തെ ദേശീയ പാത വികസനത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിറക്കുന്നു. ഡല്‍ഹിയിലേക്ക് വടക്കു പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര ദേശീയപാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ നിര്‍മ്മാണോദ്ഘാടനം നടത്തും. കത്ര ദേശീയപാത സമര്‍പ്പിക്കുന്നതിനൊപ്പം ഫിറോസ്പൂറിലേക്കുള്ള ദേശീയ പാതയുടെ തറക്കല്ലിടല്‍ ചടങ്ങും ബുധനാഴ്ച നടക്കും. ഡല്‍ഹി-കത്രപാതയുടെ 61 ശതമാനവും പഞ്ചാബിലൂടെയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു പാലം ബിയാസ് നദിക്കു കുറുകേ ഒന്നര കിലോമീറ്റര്‍ ദൂരമുള്ളതാണ്. നിരവധി ടണലുകളും നിര്‍മ്മിക്കേണ്ടി വരുന്ന പാതയ്ക്കായി 40,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കത്രയില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ 6 മണിക്കൂര്‍ യാത്രമതിയാകുമെന്നതാണ് പുതിയ പാത. മാര്‍ച്ച് മാസം 2024ല്‍ ദേശീയ പാത പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.