Spread the love
ജിഐഎസ് മാപ്പിങ്ങിനൊരുങ്ങി നാഷണൽ ഹൈവേ

ന്യൂഡല്‍ഹി: സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഹൈവേകള്‍ക്ക് പുതിയ മുഖം നല്‍കാനൊരുങ്ങി കേന്ദ്ര ഹൈവേ മന്ത്രാലയം. 1.41 ലക്ഷത്തോളം നീളം വരുന്ന നാഷണല്‍ ഹൈവേകള്‍ ജോഗ്രഫിക്ക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം വഴി (ജിഐഎസ്) മാപ്പിങ് നടത്താനാണ് തീരുമാനം.
റോഡുകളുടെ ഭൂപ്രകൃതി, സ്ഥാനം,ഘടന, ചിത്രങ്ങള്‍ തുടങ്ങിയവ ഡിജിറ്റല്‍ ആയി ലഭ്യമാകും. മൊബൈല്‍ ആപ്പുകള്‍ വഴി കൈമാറാനും സാധിക്കും.നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഗാന്ധിനഗറിലെ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ സ്പെയ്സ് ആപ്ലിക്കേഷന്‍ ആന്റ് ജിയോ ഇന്‍ഫോമാറ്റിക്സുമായി ചേര്‍ന്നാണ് മാപ്പിങ്ങ് നടത്തുന്നത്. 1.30 ലക്ഷം കിലോമീറ്ററിന്റെ മാപ്പിങ്ങ് നടപടികള്‍ പൂര്‍ത്തിയായെന്നും ജൂലൈ 31 ത്തിനുള്ളില്‍ പദ്ധതി പ്രാബല്യത്തിലെത്തിക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

1.30 ലക്ഷം കിലോമീറ്റര്‍ മാപ്പിങ്ങ് നേരത്തെ നടത്തിയതാണ്. പുനപരിശോധനകള്‍ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply