കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു. ഐഎൻടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് കൊവിഡ് സാഹചര്യങ്ങളെ തുടർന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് 28,29 തീയതികളിലേക്ക് മാറ്റിയത്. ദേശീയ പണിമുടക്കിന് മുന്നോടിയായി 25ന് അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.