
പത്തനംതിട്ട∙ ദേശീയ അധ്യാപക പുരസ്കാര ജേതാവും അഖില കേരള ബാലജനസഖ്യം കോന്നി യൂണിയൻ രക്ഷാധികാരിയുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണൻ (82) അന്തരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന കോന്നിയൂർ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യ: എൻ.വസന്തകുമാരി. മക്കൾ: ആർ.മനോജ്, ആർ.മാലിനി, ആർ.ശാലിനി. സംസ്കാരം നാളെ (12) വൈകിട്ട് നാലിന് ഇളകൊള്ളൂരിലെ വസതിയിൽ.