ജലന്തർ : പഞ്ചാബിൽ നടന്ന ദേശീയ വുഷു ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന് വേണ്ടി പുലാമന്തോൾ സ്വദേശിനി ഗ്രീഷ്മ ഗോപി വെള്ളി മെഡൽ നേടി. ഇന്നലെ വൈകുന്നേരമാണ് മത്സരം നടന്നത്.
കഴിഞ്ഞ ആഴ്ചയിൽ ഗ്രീഷ്മയെ ‘അക്ഷരവീട്’ സമ്മാനിച്ചു നാട്ടുകാർ ആദരിച്ചിരുന്നു, കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വീട് സമർപ്പിച്ചത്.
പുലാമന്തോൾ അങ്ങാടിയിൽ സൈക്കിളിൽ ചായ വിറ്റ് ഉപജീവനം തേടുന്ന ഈ നിർധന കുടുംബത്തിന് നാട്ടുകാർ നിരവധി സഹായങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്.
ഗ്രീഷ്മ പട്ടാമ്പി കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ്.