Spread the love

കഴക്കൂട്ടം : പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ട് പേരേ ബോംബെറിഞ്ഞ് പരുക്കേപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാലു പേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കൊടുമൺ സ്വദേശി ആകാശ് (25) ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി അബ്ദുൽ റഹ്മാൻ (22) ചിറയിൻകീഴ് മുടപുരം സ്വദേശി സബീർ (28 ),ചിറയിൻകീഴ് മുടപുരം സ്വദേശി അജിത്ത് (ഉണ്ണി–29) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 10.30തോടെയാണ് സംഭവം. കാറിൽ എത്തിയ സംഘം മാടൻവിള സ്വദേശി ഹുസൈൻ, സഫീർ എന്നിവരുടെ വീടിനു നേരെ ബോംബെറിഞ്ഞു. ഹുസൈന്റെ വീടിന് മുന്നിൽ പാർക്ക് കാറിനെ വാൾ ഉപയോഗിച്ച് വെട്ടി തകർത്തു, മാടൻവിള സ്വദേശി സഫീറിന്റെ വീടിനു നേരയും രണ്ടു തവണ ബോംബെറിഞ്ഞു. റോഡരികിൽ നിന്ന യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മുൻ മണ്ഡലം പ്രസിഡന്റ് അർഷിദിനും സമീപത്തു നിന്ന സുഹൃത്ത് ഹുസൈനും ബോംബേറിൽ പരുക്കേറ്റു. സംഘം ഏഴു നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെ മാടൻവിള റോഡിലിരുന്നു മദ്യപിക്കുന്നതു കണ്ട് നാട്ടുകാരായ ചില യുവാക്കൾ വിലക്കി. ഇതിൽ പ്രകോപിതരായിട്ടാണ് സംഘം രാത്രി കാറിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply