Spread the love
നവരാത്രി പുണ്യമാണ് പ്രേമവും കാരുണ്യവും നിറഞ്ഞ ‘കാത്യായനീ’ ഭാവം.

നവരാത്രിയിൽ ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് ‘കാത്യായനി’. കാത്യായനി ഋഷി ആരംഭിച്ച സമ്പ്രദായമാണ് കാത്യായനീ ഭാവത്തില്‍ ഉള്ള ആരാധന. നാലു കൈകളുള്ള സിംഹാരൂഢയായ സൗമ്യസുന്ദരരൂപമാണ് കാത്യായനീരൂപം. ഇടതുകൈകളില്‍ വാളും,താമരയും ധരിച്ച, മറ്റുരണ്ട് കൈകളും അഭയമുദ്രയാര്‍ന്ന രൂപമാണിത്. അധര്‍മികളെ എതിര്‍ക്കുന്ന പ്രാണോര്‍ജശക്തിയാണ് സിംഹം പ്രതിനിധാനം ചെയ്യുന്നത്. ഈ ഭാവത്തിന് പ്രേമവും കാരുണ്യവും വളരെ പ്രധാനമാണ്.

കതന്‍ എന്ന ഒരു മഹാമുനി പുത്രനായിരുന്നു കാത്യന്‍. എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ(പാര്‍വതി) തന്റെ പുത്രിയായ് ലഭിക്കാൻ വേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായി, കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു. കാത്യന്റെ പുത്രി ആയതിനാല്‍ ദേവി കാത്യായനി എന്ന നാമത്തില്‍ അറിയപ്പെടുന്നു.

സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ബന്ധനമറുത്ത് മോക്ഷം നല്‍കുന്ന പ്രതീകം ആയി ഖഡ്ഗവും, ജീവജാലങ്ങളുടെ മനസ്സിന് പ്രതീകമായി പത്മവും കൈകളിലേന്തിയിരിക്കുന്നു. കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്.

കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട ചോറുമാണ്. ചെമ്പരത്തിപ്പൂ കൊണ്ടുള്ള അര്‍ച്ചനയാണ് ഉത്തമം. നീലാംബരി രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് സ്രേഷ്ടമാണ്. ലളിതാസഹ്രസനാമജപവും വളരെ പ്രധാനമാണ്. വ്രതദിനങ്ങളില്‍ മൂന്നുതവണ ജപിക്കുന്നതാണ് ഉത്തമം.

Leave a Reply