യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകും എന്ന് വ്യക്തമാക്കി നവീൻ്റെ പിതാവ്. നവീനിന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. തൻ്റെ മകന് മെഡിക്കൽ രംഗത്ത് എന്തെങ്കിലുമൊക്കെ നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് സാധിച്ചില്ല. അതിനാൽ മകന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി നൽകാൻ തീരുമാനിചഎചിരിക്കുകയാണ്- പിതാവ് പറഞ്ഞു. മതാചാരപ്രകാരം പൂജ നടത്തി പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും മൃതദേഹം കൈമാറുന്നത്. യുക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ നവീൻ(22) മാർച്ച് ഒന്നിനാണു കൊല്ലപ്പെട്ടത്.