Spread the love

ഉർവശിക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കുമൊക്കെ ശേഷം അഭിനയത്തിലെ സ്വാഭാവികത കൊണ്ടും കഴിവുകൊണ്ടുമൊക്കെ ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിട്ടുള്ള നടികളായിരുന്നു കാവ്യയും നവ്യയും മീരാ ജാസ്മിനുമൊക്കെ. അതിൽ തന്നെ അക്കാലത്തെ പ്രേക്ഷകർ കണ്ടു കൊതി തീരും മുന്നേ തന്റെ അഭിനയ ജീവിതം ദാമ്പത്യത്തിനു വേണ്ടി മാറ്റിവെച്ച നടി ആയിരുന്നു നവ്യാ നായർ. വിവാഹ ജീവിതം തന്റെ കരിയറിനെയും സ്വപ്നങ്ങളെയും ബാധിച്ചതിനെക്കുറിച്ച് നവ്യ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. അതേസമയം വർഷങ്ങൾക്കു ശേഷമാണ് മടങ്ങി വരവെങ്കിലും നടി പിന്നീട് അഭിനയിച്ച ചിത്രങ്ങളും ടെലിവിഷൻ ഷോകളുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ നടി ഭർത്താവുമായി പിരിഞ്ഞോ എന്നാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്.

സാധാരണയായി കാണാറുള്ള സ്ഥിരം വിവാഹ മോചന ഗോസിപ്പുകളിൽ നിന്നും വ്യത്യസ്തമായി കൃത്യമായ ചോദ്യങ്ങൾ വിവാഹ മോചനത്തെ  കുറിച്ച് നടിയോടുതന്നെ നേരിട്ട് ചോദിക്കുന്നു  എന്നതാണ് ശ്രദ്ധേയമായ വസ്തുത. നടി അടുത്തിടെ ഒരു പുതിയ കാർ വാങ്ങിയിരുന്നു. ബിഎംഡബ്ല്യു എക്സ് 7 ആണ് കാർ. ‘1.7 കോടിയോളം മുടക്കി കാർ വാങ്ങിയപ്പോൾ ഇതിനു സാക്ഷിയാകാൻ  മകനും പിതാവും ഒപ്പമുണ്ടെങ്കിലും ഭർത്താവില്ലല്ലോ?’ എന്നതാണ് പ്രേക്ഷകരുടെ ഒന്നാമത്തെ ചോദ്യം. 
അമ്മയ്ക്ക് വയറു വേദന കാരണം കാർ വാങ്ങുമ്പോൾ ഒപ്പം വരാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് നവ്യ ഒരിടത്ത് പറഞ്ഞപ്പോൾ ‘ഭർത്താവ് വരാത്തതിൽ സങ്കടമില്ലേ ?’ എന്നു ചോദിക്കുന്നുണ്ട് മറ്റൊരാരാധകൻ.  ഭർത്താവിനെ സംബന്ധിക്കുന്ന ഇത്തരം കമെന്റുകൾ മനഃപൂർവം അവഗണിക്കുന്ന നവ്യയുടെ പ്രവർത്തി സംശയാസ്പദമാണെന്ന് വാദിച്ച് വേർപിരിയൽ വാർത്ത സ്ഥിതീകരിക്കുന്ന കൂട്ടരും ചെറുതല്ല.

അതേസമയം സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് നാളായി ചർച്ചയാവുമ്പോഴുംനടി യാതൊന്നും തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വലിയ കുഴപ്പമൊന്നുമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നെന്നാണ് മുമ്പ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞത്. എന്തായാലും പ്രേക്ഷകർ സംശയിക്കുംപോലെ തന്നെയാണോ അതോ നടി തന്റെ സ്വകാര്യജീവിതം സോഷ്യൽ മീഡിയയിൽ നിറയ്ക്കാൻ ആഗ്രഹിക്കാത്തതാണോ എന്ന് കാത്തിരുന്ന് കാണാം.

Leave a Reply