ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്. പരാമർശനങ്ങളെ അപലപിച്ചു പോൽ നവ്യ നായരും മുന്നോട്ടു വന്നിരിക്കുകയാണ്. വിനായകൻ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ് എന്നും അയാൾക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം എന്നും അതിനാൽ തൻ ഇടപെട്ടാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലെന്നും നവ്യ പറയുന്നു. വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ അത് പറ്റാതെ വന്നിട്ടുണ്ടെന്നും നവ്യ പറയുന്നു.
നവ്യയുടെ വാക്കുകൾ ഇങ്ങനെ.
‘വിനായകൻ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽപോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാൾ എന്നെ തല്ലിയാൽപോലും അയാൾക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മീഡിയ അത് വാർത്തയാക്കും. കാരണം അയാൾക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭർത്താവും ഒക്കെ എനിക്കുണ്ട്. അയാൾക്കൊരു അടികൊടുക്കാൻ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്. കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. ലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട്.’