Spread the love

എത്ര കണ്ട് മാറിയാലും വളർന്നാലും പക്വത വന്നാലും മലയാളികൾക്ക് നടി നവ്യാനായർ എന്നും നന്ദനത്തിലെ ബാലാമണിയാണ്. ബാലാമണി എന്ന നിഷ്കളങ്ക പെൺകുട്ടിയോട് അന്ന് പ്രേക്ഷകർക്ക് തോന്നിയ അടുപ്പം ഇന്നും മലയാളികൾ പിൻവലിച്ചിട്ടില്ല. വളരെയധികം വിനയത്തോടെയും ആരാധകരോട് ആണെങ്കിൽ പോലും ബഹുമാനത്തോടെയും പെരുമാറുന്ന താരത്തിന്റെ വീഡിയോ പലപ്പോഴും ട്രെൻഡിങ് ആവുകയും താരത്തെ പ്രശംസിച്ച് പലരും എടുത്തു പറയാറുമുണ്ട്.

മറ്റ് മലയാള നടിമാരേക്കാൾ എന്തുകൊണ്ടും പ്രേക്ഷകപ്രീതി ഒരുപാടധികം കിട്ടിയ ഒരുപറ്റം നടിമാരിൽ ഒരാൾ ആണെങ്കിലും ആ ഭാഗ്യം ദാമ്പത്യജീവിതത്തിൽ നവ്യക്ക്ലഭിച്ചിട്ടുണ്ടോ എന്ന സംശയമാണിപ്പോൾ പ്രേക്ഷകർ ചർച്ചയാകുന്നത്. 15 വർഷം മുമ്പായിരുന്നു നവ്യയും ബിസിനസുകാരനായ മുംബൈ മലയാളി സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം നടക്കുന്നത്. 15 വർഷത്തെ ദാമ്പത്യ ബന്ധം വൈകാതെ ഒരു വേർപിരിയലില്‍ കലാശിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കുറച്ചധികം നാളുകളായി നവ്യയും സന്തോഷും വേർപിരിഞ്ഞ് കഴിയുകയാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ നവ്യ സന്തോഷ് ഉൾപ്പെടുന്ന വീഡിയോയോ ഫോട്ടോയോ ഈയടുത്ത് പങ്കുവയ്ക്കാത്തതും പൊതുവിടങ്ങളിൽ ഇരുവരെയും ഒരുമിച്ച് കാണാത്തതുമാണ് ഇരുവരും വേർപിരിയാൻ പോകുന്നു എന്ന സംശയത്തിലേക്ക് ആരാധകരെ എത്തിച്ചത്. ഇത് ഏറെക്കുറെ ശരിവെക്കുന്ന തരത്തിൽ ഇക്കഴിഞ്ഞ വിഷു താരം സ്വന്തം കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോയ്ക്ക് താഴെ പലരും സന്തോഷ് മേനോന്റെ അഭാവത്തെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നവ്യ തന്റെ വിവാഹ ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം നവ്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്ത ഓൺലൈൻ മീഡിയകളിൽ നിറയുന്നതിനിടെ താരത്തിന്റെ വിവാഹ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. പൊന്നിൽ കുളിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ ഇതാണ് യഥാർത്ഥ മലയാളി വധു, അല്ലാതെ ഇപ്പോഴത്തെ മേക്കപ്പ് പ്രതിമകൾ അല്ല’, ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. ‘വലിയ കെങ്കേമം ആയി നടത്തിയ കല്യാണമാണെങ്കിൽ പോലും നവ്യയുടെ സ്വഭാവത്തിലെ അതെ എളിമ കല്യാണ പന്തലിലും എവിടെയൊക്കെയോ കാണാമെന്നും ചില കുറിക്കുന്നു’, ‘ ഇപ്പോഴത്തെ വധു മാരൊക്കെ താലി കെട്ടുമ്പോൾ ഫോട്ടോയ്ക്ക് നാടകീയമായി പോസ് ചെയ്യുകയാണെന്നും എന്നാൽ നവ്യയാകട്ടെ സന്തോഷ് താലി കെട്ടുമ്പോൾ നെഞ്ചുരുകി പ്രാർത്ഥിക്കുകയാണ് എന്നും ചിലർ’ നോട്ട് ചെയ്തു പറയുന്നുണ്ട് വീഡിയോയ്ക്ക് താഴെ.

അതേസമയം നവ്യയുടെ കല്യാണത്തെ കുറിച്ച് അറിവുള്ളവർ ചിലർ അന്നുണ്ടായിരുന്ന ചില കാര്യങ്ങൾ ഓർത്തെടുത്ത് കമന്റ് സെക്ഷനിൽ പറയുന്നുണ്ട്. ‘ഒരു പബ്ലിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തല്‍ ഒരുങ്ങിയത്. പോരാത്തതിന് ബന്ധുക്കള്‍ക്ക് പുറമെ എല്ലാ നാട്ടുകാര്‍ക്കും വിവാഹത്തില്‍ പ്രവേശനമുണ്ടായിരുന്നു. 1 ലക്ഷം പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ച ആളാണ് നവ്യയെന്നാണ്’ മറ്റൊരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

Leave a Reply