
നയൻതാര ചലച്ചിത്ര സംവിധായകൻ വിഗ്നേഷ് ശിവനുമായി രഹസ്യവിവാഹം നടത്തിയെന്ന വാർത്ത വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഏഴു വർഷത്തിലേറെയായി നയൻതാരയും വിഗ്നേഷും ഒന്നിച്ചിട്ട്. ഇപ്പോൾ ഇവർക്കിടയിൽ ഒരു കുഞ്ഞ് കടന്നുവരും എന്നാണ് വാർത്ത. വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയാകാൻ തീരുമാനിച്ചതായി നിരവധി തെലുങ്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഒരു ‘ആസ്ക് മി എനിതിംഗ്’ സെഷൻ വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ ഹോസ്റ്റ് ചെയ്തിരുന്നതിൽ എന്തുകൊണ്ടാണ് താനും നയൻതാരയും ഇതിനകം വിവാഹിതരാകാത്തത് എന്ന ചോദ്യത്തിന് ‘വിവാഹത്തിന് ധാരാളം പണം ചിലവാകും, ബ്രോ… അതിനാൽ വിവാഹത്തിനുള്ള പണം ലാഭിക്കുകയും കൊറോണ പോകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നു.’ എന്നായിരുന്നു വിഗ്നേഷ് നൽകിയ മറുപടി.