
ആറ് വർഷമായി സംവിധായകൻ വിഘ്നേഷ് ശിവയും നയൻതാരയും തമ്മിൽ പ്രണയത്തിലാണ്. നയൻതാരയും വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിവാഹത്തിന് മുമ്പ് മറ്റ് ചില ചടങ്ങുകൾ കൂടി ഉണ്ടെന്നാണ് റിപോർട്ടുകൾ. വിഘ്നേഷ് ശിവയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നയൻസ് ഒരു മരത്തെ വിവാഹം ചെയ്യും. നയൻതാരയുടെ ജാതകപ്രകാരം വിഘ്നേഷ് ശിവയെ നേരിട്ട് വിവാഹം കഴിക്കുന്നത് അശുഭമാണ്. അതിനാൽ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം. ഇരുവരും അടുത്തിടെ ആന്ധ്രാപ്രേദശിലുള്ള തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു.