
നയന്‍താരയും വിഘ്‍നേഷ് ശിവനും ജൂൺ ഒൻപതിന് വിവാഹിതരാകാൻ പോകുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഇരുവരും നേരിട്ടെത്തി വിവാഹം ക്ഷണിക്കുന്ന താരങ്ങളുടെ ഫോട്ടോ ശ്രദ്ധനേടുകയാണ് ഇപ്പോൾ. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം.നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.