ഇത്തവണ നയന്‍താരയും സുഹൃത്ത് വിഘ്നേഷ് ശിവനും വിഷു ആഘോഷിച്ചത് കൊച്ചിയില്‍ നയന്‍സിന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഇപ്പോള്‍ വിഷു ദിനത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര.
സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി മലയാളി മങ്കയായാണ് ഫോട്ടോകളില്‍ നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് പ്രത്യേക വിമാനത്തില്‍ നയന്‍സും വിഘ്‌നേഷും കൊച്ചിയില്‍ എത്തിയത്. ഇരുവരും കൊച്ചിയില്‍ വന്നിറങ്ങിയതിന്റെ ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായ നിഴലാണ് അവസാനമായി നയന്‍താരയുടെതായി പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍സ് വേഷമിട്ട മലയാള സിനിമ കൂടിയാണ് നിഴല്‍.
മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമ സംവിധാനം ചെയ്തത് അപ്പു ഭട്ടതിരിയാണ്. ആഘോഷങ്ങള്‍ക്ക് ശേഷം നയന്‍സ് രജനികാന്ത് സിനിമ അണ്ണാത്തയുടെ ഷൂട്ടിങിന്റെ ഭാഗമാകും. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘കാത്വാക്ക്ലെ രണ്ട് കാതല്‍’ ആണ്. വിഘ്‌നേഷ് തന്നെയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍താര സാമന്ത അക്കിനേനി എന്നിവരാണ് നായികമാര്‍.