സുബിയും നസീര്‍ സംക്രാന്തിയും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്ബായി ഇറക്കിയ പ്രമോ വിഡിയോ നല്‍കിയ പണിയെക്കുറിച്ച് നസീര്‍ സംക്രാന്തി.
സംഭവം യഥാര്‍ത്ഥമാണ് എന്ന് കരുതി പലരും സുബിയെയും നസീറിനെയും വിളിച്ചിരുന്നു. സുബിയാണ് വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച് വിളിക്കുന്നത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച് ചോദിച്ചത്.
ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്.