ക്യൂട്ട് നടി നസ്രിയ നസീമിനെ മലയാളത്തിന്റെ പ്രിയ നടി കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കി. ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയാത്ത രീതിയിലാണ് മലയാളത്തിന്റെ പ്രിയ നടിയുടെ ലുക്ക്. നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.നടി ജ്യോതിര്‍മയിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് നസ്രിയ പങ്കുവെച്ചത്. താരം ഷോര്‍ട്ട് ഹെയറില്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ കുഴക്കിയത്.
നിറഞ്ഞ ചിരിയോടെ ജ്യോതിര്‍മയി നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജ്യോതിര്‍മയിയുടെ ലുക്കിനെ പ്രശംസിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞു നിന്നിരുന്നനടിയാണ് ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ സജീവമല്ല. കുറച്ചു നാളുകള്‍ക്കു മുമ്പ് ജ്യോതിര്‍മയിയുടെ തല മൊട്ടയടിച്ച ചിത്രങ്ങളും വൈറലായിരുന്നു