മലയാളികളുടെ ഇഷ്ടതാരം നസ്രിയ നാസീമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെ ആണ് നടി ഇക്കാര്യം അറിയിച്ചത്. തന്‍റെ അക്കൗണ്ടില്‍ വരുന്ന മെസേജുകള്‍ക്ക് ആരും മറുപടി നല്‍കരുതെന്നും അവര്‍ പറഞ്ഞു. ഈ ഈയിടെയായി പല താരങ്ങളുടേയു൦ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.
നസ്രിയ തന്റെ പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളില്‍ പിന്നണി ഗായികയിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. ഫഹദ് ചിത്രം ട്രാന്‍സില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്.